സംഭവം അമേരിക്കയിൽ, അമ്പരപ്പിക്കുന്ന പരാതിയുമായി വീട്ടമ്മ; ‘വിമാനത്തിൽ നിന്ന് ഐസ് കഷ്ണം താഴേക്ക് വീണ് ആട് ചത്തു’

ന്യൂയോർക്ക്: അമേരിക്കയിലെ വീട്ടമ്മയുടെ പരാതി ഏവരെയും അമ്പരപ്പിക്കുകയാണ്. വിമാനങ്ങൾ പറന്നുയരുമ്പോൾ താഴെയുള്ളവരുടെ സുരക്ഷ എത്രത്തോളമാണെന്ന ചോദ്യമുന്നയിക്കുന്ന പരാതിയുമായി യൂട്ടായിലെ കാസിഡി ലൂയിസ് എന്ന സ്ത്രീയാണ് രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തില്‍ നിന്നും ഐസ് കഷ്ണം താഴേക്ക് പതിച്ച് തന്‍റെ ആട് ചത്തെന്ന പരാതിയുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിൽ നിന്നുള്ള ഐസ് വീണ് സാരമായി പരുക്കേറ്റ ആടിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും കാസിഡി പരാതിയില്‍ പചൂണ്ടികാട്ടിയിട്ടുണ്ട്.

മെയ് ആറാം തിയതി രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നതെന്നാണ് കാസിഡി പറയുന്നത്. താന്‍ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെയാണ് വലിയൊരു വസ്തു വന്ന് പതിക്കുന്നതിന്‍റെ ശബ്ദം കേട്ടത്. സ്ഫോടനസമാനമായ ആ ശബ്ദം കേട്ട് താന്‍ ഭയന്നുപോയെന്നും കാസിഡി വിവരിച്ചു. എന്താണ് സംഭവിച്ചതെന്നറിയാന്‍ പുറത്തേക്ക് ഓടി. അപ്പോഴാണ് തന്‍റെ ആടുകളെ വളര്‍ത്തുന്ന കൂടിന് മുകളിലായി വലിയൊരു ദ്വാരം കണ്ടത്. ഉടനെ കൂട് തുറന്ന് പരിശോധിച്ചപ്പോള്‍ നിലത്താകെ ചിതറിക്കിടക്കുന്ന ഐസ് കഷ്ണങ്ങളാണ് കണ്ടതെന്ന് കാസിഡി പറഞ്ഞു. കൂട്ടത്തില്‍ രക്തത്തില്‍ കുളിച്ച് ഒരാടും കുടപ്പുണ്ടായിരുന്നു. ശരീരത്തില്‍ സാരമായി മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു ആടിന്‍റെ അവസ്ഥയെന്നും ഉടനെ തന്നെ ആടിനെയും എടുത്ത് ആശുപത്രിയിലേക്ക് ഓടിയെങ്കിലും ആട് വൈകാത്തെ ചത്തുപോയെന്നും കാസി‍ഡി വിവരിച്ചു.സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കാസിഡി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. കേസ് അന്വേഷണം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന് കൈമാറിയതായി പൊലീസ് അറിയിച്ചു. ഐസ് കഷ്ണം അബദ്ധത്തില്‍ വിമാനത്തില്‍ നിന്ന് തന്നെ പതിച്ചതാകാമെന്നാണ് പൊലീസിന്‍റെയും നിഗമനം. എന്നാല്‍ ഇക്കാര്യത്തിൽ സ്ഥിരീകരമായിട്ടില്ല.

US Goat dies after huge piece of ice falls from plane

More Stories from this section

family-dental
witywide