
പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലെ ലെവിറ്റൗണിൽ യുവാവ് 3 പേരെ വെടിവച്ചു കൊന്നു. ആന്ദ്രേ ഗോർഡൻ എന്ന 26 വയസ്സുകാരനാണ് രണ്ടാനമ്മ കാരൻ ഗോർഡൻ ( 52),ഇയാളുടെ സഹോദരി കാരെ ഗോർഡൻ (13) എന്നിവരെ ലെവിറ്റൗണിലെ വീട്ടിൽ കയറി വെടിവച്ചു കൊന്നത്. പിന്നീട് ഇയാൾ 2 മൈൽ അപ്പുറമുള്ള മറ്റൊരു വീട്ടിൽ അതിക്രമിച്ച് കയറി അയാളുടെ പങ്കാളിയും അയാളുടെ രണ്ടു കുട്ടികളുടെ അമ്മയുമായ ടെയ്ലർ ഡാനിയൽ എന്ന 25 വയസ്സുകാരിയേയും വെടിവച്ചു കൊന്നു. അവരുടെ മാതാവിനും തോക്കുകൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റിട്ടുണ്ട്.
ശനിയാഴ്ചയാണ് സംഭവം. പിന്നീട് പ്രതി ഒരു കാർ തട്ടിയെടുത്ത് ന്യൂ ജഴ്സിയിലേക്ക് പോയി. അവിടെ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. 3 പേരെ കൊലപ്പെടുത്തിയ ശേഷം പ്രതി തൊട്ടടുത്ത സംസ്ഥാനമായ ന്യൂ ജഴ്സിയിലെ ട്രെൻ്റണിലെ ഒരു വീട്ടിലെത്തി അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. പ്രതിക്ക് പരിചയമുള്ള വീടായിരുന്നു ഇത്.
പൊലീസെത്തി വീട്ടുകാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആന്ദ്രേ ഗോർഡൻ സമാധാനപരമായും പരിക്കേൽക്കാതെയും കീഴടങ്ങിയതായി ഉദ്യോഗസ്ഥർക്ക് പോലീസ് പറഞ്ഞു.
അക്രമത്തെ തുടർന്ന് ഫിലാഡൽഫിയയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ പാർക്ക് അടച്ചിട്ടു. പ്രദേശത്ത് നടത്തേണ്ടിയിരുന്ന ഒരു പരേഡും റദ്ദാക്കിയിരുന്നു.
US gunman kills three relatives
.















