ന്യൂയോർക്ക് ഹഷ് മണി കേസിൽ ട്രംപിനെതിരെ ഗാഗ് ഓർഡർ ചുമത്തി

ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി കേസിൽ ഡൊണാൾഡ് ട്രംപിൻ്റെ വിചാരണയ്ക്ക് നേതൃത്വം നൽകുന്ന ന്യൂയോർക്ക് ജഡ്ജി ചൊവ്വാഴ്ച മുൻ പ്രസിഡൻ്റിനെതിരെ ഗാഗ് ഓർഡർ പുറപ്പെടുവിച്ചു. കേസിലെ സാക്ഷികളെയും ജൂറിമാരെയും കുറിച്ച് പരസ്യമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ട്രംപിനെ വിലക്കുന്നതാണ് ഗാഗ് ഓർഡർ.

ട്രൂത്ത് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ജഡ്ജിക്കും മകൾക്കും എതിരെ ട്രംപ് വിമർശനമുന്നയിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. “ട്രംപ് ഡിറേഞ്ച്മെൻ്റ് സിൻഡ്രോമിൻ്റെ വളരെ ഗുരുതരമായ അവസ്ഥ അനുഭവിക്കുന്ന യഥാർത്ഥ സർട്ടിഫൈഡ് ട്രംപ് വിദ്വേഷി” എന്നാണ് മെർച്ചനെ ട്രംപ് വിശേഷിപ്പിച്ചത്.

കേസിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ വ്യക്തികളെക്കുറിച്ചുള്ള ട്രംപിൻ്റെ പ്രസ്താവനകൾ ഭീഷണിപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതും അപകീർത്തികരവുമായിരുന്നു എന്ന് കോടതി ഉത്തരവിൽ പറയുന്നു. ജഡ്ജിയെ വിമർശിക്കുന്നതിൽ നിന്ന് ട്രംപിനെ പ്രത്യേകമായി വിലക്കിയിട്ടില്ല.

More Stories from this section

family-dental
witywide