
മിയാമി: ക്യാമ്പിംഗ് യാത്രയ്ക്കിടെ രണ്ടുസഹോദരങ്ങളിൽ കോളേജ് വിദ്യാർത്ഥിയായ ആൺകുട്ടിയെ കൊലപ്പെടുത്തുകയും അയാളുടെ സഹോദരിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളുടെ വധശിക്ഷ നടപ്പാക്കി. ഫ്ലോറിഡയിൽ വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്.
57 കാരനായ ലോറൻ കോളിനെ 6:15 ന് (2215 GMT) റെയ്‌ഫോർഡിലെ ഫ്ലോറിഡ സ്‌റ്റേറ്റ് ജയിലിൽ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതായി ഫ്ലോറിഡ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഒകാല നാഷണൽ ഫോറസ്റ്റിൽ തൻ്റെ സഹോദരിയോടൊപ്പം ക്യാമ്പിംഗ് യാത്രയിലായിരുന്ന 18 വയസ്സുള്ള ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ 1994 ഫെബ്രുവരിയിൽ കൊലപ്പെടുത്തിയതിന് കോളിന് 1995 ഡിസംബറിലാണ് വധശിക്ഷ വിധിച്ചത്. കൂട്ടാളി വില്യം പോൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
തനിക്ക് പാർക്കിൻസൺസ് രോഗമുണ്ടെന്നും മാരകമായ കുത്തിവയ്പ്പ് “അനാവശ്യമായ വേദനയ്ക്കും കഷ്ടപ്പാടിനും കാരണമാകും” എന്ന കാരണത്താൽ തൻ്റെ വധശിക്ഷ സ്റ്റേ ചെയ്യാനുള്ള കോളിൻ്റെ അപ്പീൽ യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച തള്ളിയിരുന്നു.