2002ൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 2 പേരെ വെടിവച്ചു കൊന്ന മൈക്കൽ സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കി

2002ൽ യുഎസിലെ ഒക്‌ലഹോമയിൽ ഇന്ത്യക്കാരനായ ശരത് പുല്ലുരുവിനെയും മറ്റൊരു സ്ത്രീയേയും വെടിവച്ചു കൊന്ന കേസിൽ കുറ്റക്കാരനായ മൈക്കൽ ഡിവെയ്ൻ സ്മിത്തിൻ്റെ വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കി. മാരകമായ ഇൻജക്ഷൻ കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ശിക്ഷയ്ക്ക് ആസ്പദമായ സംഭവം നടന്നത് 2002 ഫെബ്രുവരി 22 നായിരുന്നു. അന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 24 കാരനായ ഇന്ത്യൻ സ്റ്റോർ ക്ലാർക്ക് ശരത് പുല്ലൂരിൻ്റെയും 40 കാരിയായ ജാനറ്റ് മൂറിനെയും പ്രതി കാരണമൊന്നുമില്ലാതെ വെടിവച്ചു കൊല്ലുകയായിരുന്നു. നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കുന്നത്. ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയതായിരുന്നു ശരത്.

, “നീതി നടപ്പാക്കപ്പെട്ടു . ജാനറ്റ് മില്ലർമൂറിൻ്റെയും ശരത് പുല്ലൂരിൻ്റെയും കുടുംബങ്ങൾക്ക് ഇന്ന് സമാധാനം കിട്ടാനായി ഞാൻ പ്രാർത്ഥിക്കുന്നു. അവരുടെ പ്രിയപ്പെട്ടവർക്ക് ഇത് പ്രയാസകരമായ 22 വർഷമായിരുന്നു. അവർ സഹിച്ച വേദനയിൽ ഞാനും പങ്കു ചേരുന്നു.കൊല്ലപ്പെട്ട രണ്ടു പേരും നല്ലവരും മാന്യരുമായ ആളുകളായിരുന്നു എന്ന് ഒക്ലഹോമയിലെ ജനങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” ഒക്‌ലഹോമ അറ്റോർണി ജനറൽ ജെൻ്റ്‌നർ ഡ്രമ്മണ്ട് സ്മിത്ത് വധശിക്ഷയെക്കുറിച്ച് ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സ്മിത്തിൻ്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് മറുപടിയായി ശരത് പുല്ലൂരിൻ്റെ സഹോദരൻ ഹരീഷ് പുല്ലൂർ അറിയിച്ചത് ഇങ്ങനെയാണ്. “എൻ്റെ മാതാപിതാക്കൾ അനുദിനം അനുഭവിക്കുന്ന വേദന ഞാൻ കാണുന്നു. ശരത് അങ്ങേയറ്റംസ്നേഹമുള്ള ഒരു മകനും സഹോദരനുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിൻ്റെ ജീവനായിരുന്നു അവൻ. അത്രയും അക്രമാസക്തമായ രീതിയിൽ അദ്ദേഹം കൊല്ലപ്പെട്ടത് ഞങ്ങളെ ബാധിച്ചു. അന്നുമുതൽ എല്ലാ ദിവസവും ജീവിച്ചിരിക്കുന്നു എന്നേയുള്ളു. ഞങ്ങളുടെ സന്തോഷം മുഴുവൻ നഷ്ടമായി. അതിനാൽ തന്നെ വധശിക്ഷ നടപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, ”

US Man Executed For Killing Indian

More Stories from this section

family-dental
witywide