അഞ്ച് ഭാര്യമാരും ഗര്‍ഭിണികള്‍; ‘ബേബി ഷവര്‍’ ആഘോഷമാക്കി 22 കാരനായ ഭര്‍ത്താവ്

ന്യൂയോര്‍ക്ക് സിറ്റി: അഞ്ച് ഭാര്യമാരുടെ ബേബി ഷവര്‍ പാര്‍ട്ടി ഒറ്റ ദിവസം നടത്തി മ്യൂസിക് ഡയറക്ടര്‍ സെഡ്ഡി വില്‍. 22 കാരനായ സെഡ്ഡി വില്ലിന്റെ അഞ്ച് ഭാര്യമാരും നിലവില്‍ ഗര്‍ഭിണികളാണ്. ഭാര്യമാരിലൊരാളായ 29 കാരിയായ ആഷ്ലിയാണ് ജനുവരി 14-ന് നടന്ന പരിപാടിയുടെ ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവച്ചത്. ‘കുഞ്ഞു സെഡി വില്‍സുമാര്‍ക്ക് സ്വാഗതം’ എന്ന കുറിപ്പോടെ സെഡ്ഡി വില്‍ അഞ്ചു ഗര്‍ഭിണികള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്.

‘ഞങ്ങള്‍ പരസ്പരം അംഗീകരിക്കുന്നു, കാരണം കുട്ടികള്‍ക്ക് അതാണ് നല്ലത്’ എന്ന കുറിപ്പോടെ അഞ്ച് ഭാര്യമാരും ഒരുമിച്ചു നില്‍ക്കുന്ന ചിത്രവും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആഷ്ലീ, ബോണി ബി, കെയ് മെറി, ജിലീന്‍ വില, ഇയാന്‍ല കലിഫ ഗല്ലറ്റി എന്നിവരാണ് 22 കാരനായ സെഡ്ഡി വില്ലിന്റെ അഞ്ച് ഭാര്യമാര്‍.

More Stories from this section

family-dental
witywide