യെമന് സമീപം 8 ഡ്രോണുകള്‍ നശിപ്പിച്ചതായി യു.എസ് സൈന്യം

വാഷിംഗ്ടണ്‍: യെമനിനടുത്ത് എട്ട് ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയെന്ന് അമേരിക്കന്‍ സൈന്യം. നാലെണ്ണം നിലത്ത് വീണ് തകര്‍ന്നതായും സൈന്യം വ്യക്തമാക്കി.

കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാഖിലെയും സിറിയയിലെയും ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് യെമനിലും പരിസരത്തും ആക്രമണങ്ങളും വെടിവെപ്പുകളും ഉണ്ടായത്.

ഒരു യുഎസ് നേവി ഡിസ്‌ട്രോയര്‍ വെള്ളിയാഴ്ച രാവിലെ ഒരു ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയിരുന്നു. എഫ് / എ -18 യുദ്ധവിമാനങ്ങളും മറ്റൊരു കപ്പലും പ്രതിരോധത്തിന്റെ ഭാഗമായി ഡ്രോണുകള്‍ നശിപ്പിച്ചു.

More Stories from this section

family-dental
witywide