
ന്യൂയോർക്ക്: കൊവിഡാനന്തര കാലത്തെ തൊഴിൽ സംസ്കാരം അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോർട്ട്. റിമോട്ട്, ഹൈബ്രിഡ് വർക്ക് മോഡലുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഓഫീസ് കെട്ടിടങ്ങൾക്കാണ് വലിയ തിരിച്ചടിയുണ്ടായിരിക്കുന്നക്, യുഎസിൻ്റെ തലസ്ഥാന നഗരമായ വാഷിംഗ്ടണിൽ ഓഫീസ് കെട്ടിടങ്ങളുടെ ബിസിനസ് രംഗം കുത്തനെ ഇടിഞ്ഞു. ന്യൂയോർക്ക് നഗരത്തിൽ പോലും പ്രധാന വാണിജ്യ റിയൽ എസ്റ്റേറ്റ് ഓഫിസ് കെട്ടിടങ്ങളുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടായി.
വാഷിംഗ്ടൺ ഡിസിയിലെ ഒരു ഓഫീസ് കെട്ടിടം 75 ശതമാനം കിഴിവിൽ വിറ്റതായി റിയൽ എസ്റ്റേറ്റ് സംരംഭകൻ എക്സിൽ പങ്കുവെച്ചു. 1101 വെർമോണ്ട് അവന്യൂവിലെ 1,75,000 ചതുരശ്ര അടി ടവർ 16 മില്യൺ ഡോളറിനാണ് വിറ്റത്. 2018 ൽ കെട്ടിടത്തിന് 72 മില്യൺ ഡോളറായിരുന്നു വില കണക്കാക്കിയത്. 60 മില്ല്യണിനാണ് കെട്ടിടം 2006ൽ വാങ്ങിയത്. ന്യൂയോർക്കിലെ മൻഹാട്ടനിലെ ഓഫീസ് ടവറും 70 ശതമാനം കിഴിവിൽ വിറ്റു. പലരെയും ഞെട്ടിച്ചു. മുംബൈയിലെ ബികെസിയിലെ നിരക്കിൻ്റെ പകുതിയിൽ താഴെ മാത്രം വിലക്കായിരുന്നു വിൽപനയെന്ന് ഇന്ത്യൻ വ്യവസായി ഉദയ് കൊട്ടക്ക് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചു. റിപ്പോർട്ട് അനുസരിച്ച്, ശരാശരി യുഎസ് ഓഫീസ് ലിസ്റ്റിംഗ് നിരക്ക് 37.83 ഡോളർ ആണ്. ഇത് വർഷം തോറും 1.2 ശതമാനമാണ് കുറയുന്നത്.
US Office Building Sold at 75% Discount