അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 12 പേർക്ക് പരുക്ക്

മിസിസിപ്പി: യുഎസിലെ മിസിസിപ്പിയിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒയാസിസ് എന്ന ക്ലബിനുള്ളിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു വെടിവെപ്പ് നടന്നത്. ആളുകൾക്ക് നേരെ നിറയൊഴിച്ചതാരാണെന്ന് ഇതുവരെയും കണ്ടെത്തിട്ടില്ല. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ക്ലബ് ഒയാസിസിനുള്ളിൽ ഞായറാഴ്ച പുലർച്ചെ വെടിവെപ്പ് നടന്നതിനു ശേഷം ഡെപ്യൂട്ടിമാർ സൈറ്റിലെത്തിയ ശേഷം, 20 വയസ്സുള്ള ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും ക്ലേ കൗണ്ടി ഷെരീഫ് എഡി സ്കോട്ട് പറഞ്ഞു.

വെടിയേറ്റ മറ്റുള്ളവരിൽ ചിലരുടെ പരുക്ക് നിസാരമാണെന്നും മറ്റു ചിലരുടേത് ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. ഒരാൾക്ക് മുഖത്താണ് വെടിയേറ്റത്. ക്ലബ് ഒയാസിസിൽ പാർട്ടി നടക്കുന്നെന്ന പരസ്യത്തെ തുടർന്ന് മറ്റ് കൗണ്ടിയിൽ നിന്നും എത്തിയവരാണ് ബാക്കിയുണ്ടായിരുന്നവർ എന്നാണ് എഡി സ്കോട്ട് പറഞ്ഞത്.

പാർട്ടിയിൽ പങ്കെടുത്തവരിൽ 90 ശതമാനവും മറ്റ് കൗണ്ടികളിൽ നിന്നുള്ളവരാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ക്ലബ്ബിന് സുരക്ഷയുണ്ടെന്നും ക്ലബ്ബിനുള്ളിൽ ആയുധം കൊണ്ടുവന്നത് എങ്ങനെയെന്ന് അറിയില്ലെന്നും സ്കോട്ട് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

More Stories from this section

family-dental
witywide