അലബാമ കോടതി വിധി അന്യായവും സ്ത്രീകളെ തീർത്തും അവഗണിക്കുന്നതുമാണെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ

യുഎസിലെ അലബാമ സംസ്ഥാനത്തെ വന്ധ്യത ചികിൽസയ്ക്ക് അവസാനം കുറിച്ചേക്കാവുന്ന സുപ്രീം കോടതി വിധിക്കെതിരെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. വന്ധ്യത ചികിൽസയിലെ ഇൻവിട്രോ ഫെർട്ടിലൈസേഷൻ ( IVF) ചികിൽസയിൽ ടെസ്റ്റ്യൂബിൽ നിർമിക്കപ്പെടുന്ന ഓരോ ഭ്രൂണവും ഓരോ ജീവനാണ് എന്നാണ് കോടതി പറയുന്നത്. അത് ഏതെങ്കിലും കാരണവശാൽ നശിപ്പിക്കപ്പെട്ടാൽ ആശുപത്രിയും അത് കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും ശിക്ഷ നേരിടേണ്ടി വരും എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ അലബാമ യൂണിവേഴ്സ്റ്റി ആശുപത്രി അവരുടെ വന്ധ്യത ചികിൽസ വിഭാഗത്തിന്റെ പ്രവർത്തനം നിർത്തിയതായി അറിയിച്ചിരുന്നു. IVF ചികിൽസയുടെ ഭാഗമായി ഒന്നിലേറെ ഭ്രൂണങ്ങളെ ലാബുകളിൽ ഉണ്ടാക്കാറുണ്ട്. അതിൽ ഒന്നോ രണ്ടോ എണ്ണം ഭ്രൂണങ്ങളെ മാത്രമേ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കാറുള്ളു.

തീവ്ര വലതുപക്ഷക്കാരായ റിപ്പബ്ളിക്കന്മാർ ഈ വിധിയെ അനുകൂലിക്കുമ്പോൾ ജോ ബൈഡൻ്റെ ഡെമോക്രാറ്റിക് പാർട്ടി ഈ വിധിയെ അപലപിക്കുകയാണ് ചെയ്തത്. ഇത് സ്ത്രീയുടെ പ്രത്യുൽപാദന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമായാണ് ഡെമോക്രാറ്റിക് പാർട്ടി കാണുന്നത്. ഭ്രൂണഹത്യ വിലക്കിയ കോടതി വിധിക്കും ഡെമോക്രാറ്റുകൾ എതിരായിരുന്നു.

“ഈ, 2024-ൽ അമേരിക്കയിൽ, ഗുരുതാരാവസ്ഥയിൽ എമർജൻസി റൂമുകളിൽ എത്തിക്കുന്ന സ്ത്രീകളെ അവിടെ നിന്ന് ഇറക്കി വിടുന്ന സ്ഥിതിയാണ്. ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ ഭയക്കുന്നു. ജീവൻ അപകടത്തിലായ സ്ത്രീകളേയും കൊണ്ട് നൂറുകണക്കിന് മൈലുകൾ സഞ്ചരിക്കാൻ ബന്ധുക്കൾ നിർബന്ധിതരാവുന്നു. ഇപ്പോളിതാ അലബാമയിലെ ഒരു കോടതി ഒരു കുഞ്ഞിനു വേണ്ടി തീവ്രമായി ശ്രമിക്കുന്ന കുടുംബങ്ങൾക്ക് തിരിച്ചടി നൽകിയിരിക്കുകയാണ്. സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുന്ന, സ്ത്രീകളെ പരിഗണിക്കാത്ത ഇത്തരം കോടതി തീരുമാനങ്ങൾ അങ്ങേയറ്റം അതിരു കടന്നതും അസ്വീകാര്യവുമാണ്”. ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

US President Biden rebukes Alabama Court’s IVF ruling

More Stories from this section

family-dental
witywide