ആഹാ അടിപൊളി, വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം! നേതൃത്വം നൽകാൻ പ്രസിഡന്‍റ് ബൈഡൻ, ആഘോഷമാക്കാൻ ഇന്ത്യൻ വംശജർ

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം ഗംഭീരമാക്കാൻ തീരുമാനിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. യു എസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കൊപ്പമായിരിക്കും ബൈഡന്‍ ഇക്കുറി ദീപാവലി ആഘോഷിക്കുക. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ദീപാവലി ദിവസം ബൈഡന്‍ സ്വീകരണം നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സമ്മേളനത്തില്‍ ബൈഡന്‍ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.നവംബര്‍ അഞ്ചിന് 2024 യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡന്‍ സംഘടിപ്പിക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ ദീപാവലി ആഘോഷമായിരിക്കും ഇത്. വൈറ്റ് ഹൗസിലെ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജോ ബൈഡന്‍ ബ്ലൂ റൂമിലെ ദിയ വിളക്ക് തെളിയിക്കുമെന്നും അറിയിപ്പ്. കഴിഞ്ഞ വര്‍ഷവും സമാനമായ ആഘോഷം വൈറ്റ് ഹൗസ് സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തില്‍ വിരമിച്ച നാവികസേന ക്യാപ്റ്റനും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെ വീഡിയോ സന്ദേശം ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നായിരിക്കും സുനിത വില്യംസിന്റെ ദീപാവലി ആശംസകള്‍ ലഭിക്കുക.ക്ലാസിക്കല്‍ സൗത്ത് ഏഷ്യന്‍ നൃത്ത-സംഗീത സംഘമായ നൂതനയുടെയും മറൈന്‍ കോര്‍പ്‌സ് ബാന്‍ഡിന്റെ കലാപരിപാടികളും ദീപാവലി ആഘോഷത്തില്‍ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം ഇന്ത്യന്‍ വംശജരായ യു.എസ് പൗരന്മാരെയും ഇന്ത്യക്കാരെയും കോര്‍ത്തിണക്കി ബൈഡന്‍ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide