
വാഷിംഗ്ടണ്‍: സോവിയറ്റ് കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിപുലീകരണത്തിന് റഷ്യയെ ചൈന സഹായിക്കുകയാണെന്ന് അമേരിക്ക. ഇത് യുക്രൈനുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൊതുജന സമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാത്രമല്ല, ഡ്രോണുകളുടെ സംയുക്ത ഉല്‍പ്പാദനം, ബഹിരാകാശ അധിഷ്ഠിത ശേഷികള്‍, ബാലിസ്റ്റിക് മിസൈലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സുപ്രധാനമായ മെഷീന്‍ ടൂള്‍ കയറ്റുമതി എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ ചൈന റഷ്യയെ സഹായിക്കുന്നുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉക്രൈന്‍ അധിനിവേശത്തിനു ശേഷം റഷ്യയുടെ പ്രതിരോധ വ്യവസായ അടിത്തറ പുനരുജ്ജീവിപ്പിക്കുന്ന പ്രധാന ഘടകം ചൈനയാണെന്നും അമേരിക്ക വ്യക്തമാക്കി.
ചൈനയുടെ സഹായമില്ലാതെ റഷ്യ അതിന്റെ യുദ്ധശ്രമം നിലനിര്‍ത്താന്‍ പാടുപെടുമെന്നും അമേരിക്ക പറയുന്നു. 2023 അവസാന പാദത്തില്‍ റഷ്യ ഇറക്കുമതി ചെയ്ത 900 മില്യണ്‍ ഡോളറിന്റെ മെഷീന്‍ ടൂളുകളില്‍ 70 ശതമാനവും ചൈനയാണ് നല്‍കിയതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.










