ട്രംപിന്റെ കാലത്തെ ബമ്പ് സ്റ്റോക്ക് നിരോധനം പിൻവലിച്ച് യുഎസ് സുപ്രീം കോടതി

അമേരിക്കയിൽ നടന്നിട്ടുള്ള പല മാരകമായ കൂട്ട വെടിവയ്പ്പുകളിലും ഉപയോഗിക്കുന്ന റാപ്പിഡ്-ഫയർ ഗൺ ഉപകരണമായ ബമ്പ് സ്റ്റോക്കുകളുടെ നിരോധനം യുഎസ് സുപ്രീം കോടതി നീക്കി. ഇത്തരം ഉപകരണങ്ങൾ നിരോധിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് 6-3 ഭൂരിപക്ഷത്തിൽ കോടതി വിധിച്ചു. ജൂറിയിലെ ആറ് പേർ വിധിയെ അനുകൂലിക്കുകയും മൂന്ന് പേർ എതിർക്കുകയും ചെയ്തു.

2017ൽ ലാസ് വേഗാസിൽ നടന്ന സംഗീത പരിപാടിയിൽ 60 പേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പ്പിനെ തുടർന്നാണ് ട്രംപ് ഭരണകൂടം ബമ്പ് സ്റ്റോക്കുകൾ നിരോധിച്ചത്.

എന്നാൽ ഇത്തരം ഉപകരണങ്ങളെ മെഷീൻ ഗണ്ണായി നിർവചിക്കുന്നത് കടുപ്പമാണെന്ന് നിരോധനത്തെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ച ഒരു ടെക്സാസ് തോക്ക് കട ഉടമ പറഞ്ഞു. അമേരിക്കയുടെ പരമോന്നത കോടതി വരെ അദ്ദേഹം തന്റെ പോരാട്ടത്തെ നയിച്ചു.

1986 മെയ് 19 ന് ശേഷം നിർമ്മിച്ച യന്ത്രത്തോക്കുകൾ കൈമാറ്റം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും യുഎസ് നിയമ പ്രകാരം ശിക്ഷാർഹമാണ്. എന്നാൽ ആ തീയതിക്ക് മുമ്പ് നിയമപരമായി ലഭിച്ച യന്ത്രത്തോക്കുകൾ കൈമാറ്റം ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിയമപരമാണ്. ഫെഡറൽ നിയമപ്രകാരം സെമി ഓട്ടോമാറ്റിക് റൈഫിൾ മെഷീൻ ഗണ്ണായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

മെഷീൻ ഗണ്ണുകളുടെ നിയമപരമായ നിർവചനത്തിൻ്റെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി വിധി. ബമ്പ് സ്റ്റോക്ക് ഉള്ള റൈഫിളുകൾക്ക് ട്രിഗർ ഒരു തവണ മാത്രം പ്രവർത്തിപ്പിക്കുന്നതിലൂടെ ഒന്നിൽ കൂടുതൽ വെടിയുതിർക്കാൻ കഴിയില്ല.

More Stories from this section

family-dental
witywide