അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ടെക്സസിലെ വിവാദ നിയമം നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക്

ഹൂസ്റ്റണ്‍: അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റം തടയാന്‍ ശക്തമായ നിയമമാണ് ടെക്സസ് സ്റ്റേ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാല്‍ അവരെ കസ്റ്റഡിയില്‍ എടുക്കാനും അറസ്റ്റുചെയ്യാനും സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനും പൊലീസിന് അധികാരം നല്‍കുന്നതായിരുന്നു ടെക്സസ് ഭരണകൂടം കൊണ്ടുവന്ന വിവാദ നിയമം. അതിനെതിരെ ബൈഡന്‍ ഭരണകൂടവും കുടിയേറ്റത്തെ അനുകൂലിക്കുന്ന സംഘടനകളും നല്‍കിയ അടിയന്തിര ഹര്‍ജി പരിഗണിച്ചാണ് ടെക്സസ് സുപ്രീംകോടതിയുടെ ഇടപെടല്‍.

മാര്‍ച്ച് 10 മുതല്‍ കുടിയേറ്റക്കാര്‍ക്കെതിരായ പുതിയ നിമയം നടപ്പാക്കാനായിരുന്നു ടെക്സസ് സര്‍ക്കാരിന്റെ തീരുമാനം. അത് മാര്‍ച്ച് 15വരെ സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. അതിനകം നിയമം നടപ്പാക്കുന്നത് പുനഃപരിശോധിക്കാനാണ് ജസ്റ്റിസ് സാമുവല്‍ അലീറ്റോയുടെ ഉത്തരവ്. താല്‍ക്കാലികമായി മരവിപ്പിച്ചു എന്നതുകൊണ്ട് ഈ വിഷയത്തില്‍ ഇപ്പോള്‍ത്തെ തീരുമാനത്തില്‍ നിന്ന് കോടതി പിന്നോട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് കോടതിയിലെ നിയമവിദ്ധര്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്ന അമേരിക്കയില്‍ കുടിയേറ്റം പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയമാണ്. അനധികൃത കുടിയേറ്റക്കാരെ ഉടന്‍ നാടുകടത്തണം എന്നതാണ് റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ നിലപാട്. അതേസമയം കുടിയേറ്റക്കാരോട് മൃതസമീപനം സ്വീകരിക്കുകയും ഇത്തരം വിഷയങ്ങളില്‍ മാനുഷിക പരിഗണന അനിവാര്യമാണെന്നുമാണ് ബെഡന്റെ പാര്‍ടിയായ റിപ്പബ്ളിക്കന്റെ സമീപനം. വിവാദ ടെക്സസ് നിയമത്തെ റിപ്പബ്ളിക്കന്‍ പാര്‍ടി ശക്തമായി പിന്തുണക്കുന്നുണ്ട്.  ഏതായാലും ഇന്നലത്തെ കോടതി തീരുമാനത്തോടെ. കുടിയേറ്റ വിഷയം കൂടുതല്‍ ചര്‍ച്ചാ വിഷയമാവുകയാണ്.

US Supreme Court Temporarily Blocks Texas immigration Law

More Stories from this section

family-dental
witywide