
മുൻ യുഎസ് മിലിട്ടറി ഉദ്യോഗസ്ഥനും ലിഫ്റ്റ് ടാക്സി ഡ്രൈവറുമായ നസ്രത്തുള്ള അഹമ്മദ് യാറിന്റെ കൊലപാതക കേസിൽ വെള്ളിയാഴ്ച, വാഷിംഗ്ടൺ ഡിസി പോലീസ് 15 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തു. ജൂലൈയിൽ ആണ് നസ്രത്തുള്ള വെടിയേറ്റ് കൊലപ്പെട്ടത്. അറസ്റ്റിലായ ആൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
അഫ്ഗാനിസ്ഥാനിൽ നിന്ന് കുടിയേറിയ നസ്രത്തുള്ള, ക്യാപിറ്റോൾ ഹിൽ ഏരിയയിൽ ലിഫ്റ്റ് ടാക്സിറ്റി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാമ് മാരകമായി വെടിയേറ്റ് കൊല്ലപ്പെട്ടത്.
യുഎസ് ആർമി സ്‌പെഷ്യൽ ഫോഴ്‌സിൻ്റെ മുൻ ഉദ്യോഗസ്ഥനായ നസ്‌റത്ത് അഹമ്മദ് യാർ (31) അഫ്ഗാനിസ്ഥാനിൽ നിന്ന് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു. 2023 ജൂലൈയിൽ വാഷിംഗ്ടൺ ഡിസിയിൽ ലിഫ്റ്റ് ടാക്സി സംവിധാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട് 15 വയസ്സുള്ള പ്രതിയെ വെള്ളിയാഴ്ച അധികൃതർ അറസ്റ്റ് ചെയ്തു. പ്രായം കണക്കിലെടുത്ത് ജുവനൈൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ഇയാളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രാഥമിക തെളിവുകളുടെ പുറത്താണ് അറസ്റ്റ് എന്നും കൂടുതൽ പ്രതികൾ ഉള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
“ഈ കൗമാരക്കാരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ ഒരു മനുഷ്യൻ്റെ ജീവൻ നഷ്ടപ്പെടുത്തുകയും ഒരു കുടുംബത്തെ തകർക്കുകയും ചെയ്തു,” ഡിസി പോലീസ് ഇൻവെസ്റ്റിഗേറ്റീവ് സർവീസസ് ബ്യൂറോയുടെ അസിസ്റ്റൻ്റ് ചീഫ് ലെസ്ലി പാർസൺസ് പറഞ്ഞു. “ഒരു അറസ്റ്റിനും ആ നഷ്ടം നികത്താൻ കഴിയില്ല. എന്നാൽ ഇന്നത്തെ അറസ്റ്റ് നമ്മുടെ തെരുവുകളിൽ തോക്കുകൾ ഉയർത്താൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ ഒരു സന്ദേശം നൽകുന്നതാണ്.”