യുഎസിന്റെ ‘സമയം’ മാറുന്നു, നവംബര്‍ 3-ന് പുലര്‍ച്ചെ 1:59:59-ന് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്..!

ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബര്‍ 3 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും. മാര്‍ച്ച് 10 ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെച്ചത്.

നവംബര്‍ 3-ന് പുലര്‍ച്ചെ 1:59:59-ന്, നിങ്ങളുടെ സെല്‍ഫോണിലുള്ളത് പോലെ നിങ്ങളുടെ ഡിജിറ്റല്‍ ക്ലോക്കുകള്‍ പുലര്‍ച്ചെ 2 മണിയിലേക്കല്ല, വീണ്ടും 1 മണിയിലേക്ക് തിരികെ എത്തും. എന്നാല്‍, നിങ്ങളുടെ അനലോഗ് ക്ലോക്കുകള്‍ മാനുഷികമായി പുനഃസജ്ജമാക്കേണ്ടതുണ്ട്. അതിനര്‍ത്ഥം സൂര്യന്‍ വൈകുന്നേരം ഒരു മണിക്കൂര്‍ നേരത്തെ അസ്തമിക്കുകയും രാവിലെ ഒരു മണിക്കൂര്‍ നേരത്തെ ഉദിക്കുകയും ചെയ്യും.

ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, തിരിച്ചുവെക്കുന്ന സമയം മാറ്റമാണ് യു.എസ് പിന്തുടരുന്നത്. ഇത്തരം രീതി ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(Spring ) വിന്റര്‍(winter) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ച് വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്. സ്പ്രിങ്ങ് ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.

എന്നാല്‍, യു.എസില്‍ എല്ലായിടത്തും ഇത് അങ്ങനെയങ്ങ് പിന്തുടരില്ല. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

Also Read

More Stories from this section

family-dental
witywide