
തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാര്‍ക്കെതിരേ അതിക്രമം. യു എസിൽ നിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്‌ളോഗര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.
പാലക്കാട് സ്വദേശിയാണ് വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. നിലവിൽ പരാതികളൊന്നും ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ ചില സംഘടനകൾ പൊലീസിന് പരാതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ചയാളുടെ പേരുവിവരങ്ങൾ അടക്കം പൊലീസിന് ലഭിച്ചതായാണ് വിവരം.
നേരത്തെ ഉത്തരാഖണ്ഡിൽ വിദേശവനിതയ്ക്ക് നേരെ കടന്നാക്രമണം ഉണ്ടായപ്പോൾ ദക്ഷിണേന്ത്യയാണ് ഏറ്റവും നല്ലത്, കേരളത്തിലേക്ക് വരൂ അവിടെ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി ഈ ഇംഗ്ലീഷ് വ്ലോഗർ നവമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വ്ലോഗർക്കാണ് പൂരത്തിനിടെ ദുരനുഭവം നേരിട്ടത്.
US vloggers sexually assaulted during thrissur pooram