അമേരിക്കൻ മണ്ണിൽ ഇന്ന് ആവേശ പോരാട്ടം, ഇന്ത്യയുടെ എതിരാളി അമേരിക്ക; കാപ്റ്റൻ അടക്കം 9 പേർ ഇന്ത്യൻ വംശജര്‍!

ന്യൂയോർക്ക്‌: ടി20 ലോകകപ്പിൽ അമേരിക്കൻ മണ്ണിൽ ഇന്ന്മൂ ആവേശ പോരാട്ടം. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് യു എസുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യയും യു എസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്.

ടീം ഇന്ത്യ ഇന്ത്യൻ വംശജരായ താരങ്ങളോട് തന്നെ മത്സരിക്കുന്നു എന്ന പ്രതീതിയായിരിക്കും ന്യൂയോര്‍ക്കില്‍ ഇന്ന് കാണാനാകുക. ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം യുഎസ് ടീമിലെ പതിനഞ്ചില്‍ ഒന്‍പത് പേരും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ ആറ് പേരെങ്കിലും ഇന്നത്തെ മത്സരത്തില്‍ ഇറങ്ങിയേക്കുമെന്നാണ് വിവരം. അഹമ്മദാബാദില്‍ ജനിച്ച ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം യുഎസ് ടീമിലെ പതിനഞ്ചില്‍ 9 പേരും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ 6 പേര്‍ ഇന്നത്തെ മത്സരത്തില്‍ കളത്തിലിറങ്ങിയേക്കും.

അതേസമയം ഗ്രൂപ്പ് എയില്‍ അജയ്യരായി നില്‍ക്കുന്ന ടീമുകളാണ് ഇന്ത്യയും യുഎസ്എയും. ഇന്ന് ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാം. തോല്‍ക്കുന്ന ടീം കാത്തിരിക്കേണ്ടിവരും. ഈ ലോകകപ്പില്‍ ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ അവസാന മത്സരം കൂടിയാണ് ഇത്.

Also Read

More Stories from this section

family-dental
witywide