‘ഡോമിനോസ് പിസയെന്നും പറഞ്ഞ് പറ്റിക്കുന്നു’; ഉപയോക്താക്കളുടെ പരാതിയിൽ സ്വിഗ്ഗിയുടെ പ്രതികരണം

ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ Swiggy-ൽ “Domino’s” എന്ന് തിരഞ്ഞാൽ നിരവധി റിസൾട്ടുകൾ കാണിക്കുന്നുവെന്ന് പരാതിയുമായി ഉപയോക്താക്കൾ. അന്താരാഷ്ട്ര പിസ ബ്രാൻഡ് ആയ ഡോമിനോസിന്റെ വ്യാജന്മാർക്കെതിരെ പരാതികൾ കുന്നുകൂടുകയാണ്. രവി ഹാൻഡ എന്ന ഉപയോക്താവാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ആദ്യം വിഷയം ഉന്നയിച്ചത്. അദ്ദേഹം പങ്കുവച്ച സ്‌ക്രീൻഷോട്ടിൽ, കൊൽക്കത്തയിലെ അദ്ദേഹത്തിൻ്റെ വിലാസത്തിന് സമീപം നിരവധി ഡോമിനോസ് പിസ്സ ഔട്ട്‌ലെറ്റുകൾ കാണാൻ കഴിയും. എന്നാൽ, ഉപഭോക്താവിനെ കബളിപ്പിക്കാൻ അവയ്‌ക്കെല്ലാം വ്യത്യസ്തമായ സ്പെല്ലിങ്ങുകളാണ് എന്നതാണ് ശ്രദ്ധേയം. ഒരു റെസ്റ്റോറൻ്റിന് “Domino Pizza” എന്നും മറ്റൊന്നിന് “Domino’ss Pizza” എന്നുമാണ് പേര്.

“ഹേയ് സ്വിഗ്ഗി, ഇത് വ്യക്തമായും ഒരു തട്ടിപ്പാണ്. ഇതിൽ ഒന്ന് മാത്രമാണ് യഥാർത്ഥമായത്. എന്തുകൊണ്ടാണ് നിങ്ങൾ ഇത് അനുവദിക്കുന്നു? ഡോമിനോസ് എന്തുകൊണ്ട് വ്യാപാരമുദ്രയുടെ നഗ്നമായ ഈ ലംഘനത്തെ എതിര്‍ക്കുന്നില്ല?” രവി ഹാൻഡ കുറിച്ചു.

ഇദ്ദേഹത്തിന്റെ പോസ്റ്റ് നിരവധി പേർ പങ്കുവയ്ക്കുകയും തങ്ങൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായെന്ന് തുറന്നു പറയുകയും ചെയ്തു. ഒടുക്കം പ്രശ്നത്തിൽ പ്രതികരണവുമായി സ്വഗ്ഗി തന്നെ രംഗത്തെത്തി. വിഷയത്തിൽ വേണ്ട അന്വേഷണം നടത്തുമെന്നും പിൻകോഡ് പങ്കുവയ്ക്കണമെന്നും രവി ഹാൻഡയോട് സ്വിഗ്ഗി ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide