
ന്യൂഡല്‍ഹി: ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടി, പാരീസ് ഒളിമ്പിക്‌സില്‍ നിന്നും അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ കൈവിട്ട് ലോക ഗുസ്തി സംഘടനയും. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ ഒന്നും ചെയ്യാനാകില്ലെന്നാണ് ലോക ഗുസ്തി സംഘടനയുടെ ചീഫ് നെനാദ് ലാലോവിച്ച് പറഞ്ഞത്.
ഫോഗട്ടിനെ അയോഗ്യനാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) ലോക ഗുസ്തി സംഘടനയ്ക്ക് അപ്പീല്‍ നല്‍കിയിരുന്നു.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതോടെയാണ് ഗുസ്തിയില്‍ ചരിത്രം കുറിക്കാനാകാതെ ഫോഗട്ടിന് പിന്മാറേണ്ടിവന്നത്. ഫൈനലില്‍ സ്വര്‍ണ മെഡല്‍ പോരാട്ടത്തിനായി അമേരിക്കയുടെ സാറ ഹില്‍ഡെ ബ്രാന്‍ഡിനെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഫോഗട്ടിന് തിരിച്ചടി നേരിടേണ്ടി വന്നത്.