‘എന്ത് പ്രഹസനമാണ് സജി’: ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്‍ കേരളത്തിന് അപമാനമെന്ന് വി.മുരളീധരന്‍

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച  മന്ത്രി സജി ചെറിയാനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്ത്. ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്‍ കേരളത്തിന് അപമാനമാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. ബിഷപ്പുമാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ബഹുമതിയാണ്.

പഴയ തലമുറയിലെ ആര്‍ഷോ ആണ് സജി ചെറിയാന്‍. ക്രൈസ്തവ സമുദായം ബിജെപിക്ക് എതിരാണെന്ന് കരുതണ്ട. ഗോവ അടക്കമുള്ള ക്രൈസ്തവ മേഖലകള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.

അരമന തോറും പോകുന്ന സജി ചെറിയാനെകുറിച്ച്  എന്ത് പ്രഹസനമാണ് സജി എന്ന സിനിമ ഡയലോഗാണ് ഓർമ്മ വരുന്നത്. സജി ചെറിയാന്‍റെ  ചരിത്രം എല്ലാർക്കും അറിയാം.മണിപ്പൂർ കലാപം സംബന്ധിച്ച് സി പി എമ്മും  കോൺഗ്രസും  നടത്തിയ പ്രചാരണം പൊളിഞ്ഞുവെന്നും വി.മുരളീധരന്‍ പറഞ്ഞു

ഗുണ്ടായിസം കാണിക്കുന്നവര്‍ക്കാണ് പിണറായി മന്ത്രിസഭയില്‍ അംഗീകാരം. അസഭ്യങ്ങളും അധിക്ഷേപങ്ങളും നടത്തുന്നവര്‍ക്ക് അംഗീകാരം കിട്ടുന്നു. അത്തരം എന്തെങ്കിലും കാര്യത്തിനാവും ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍. പിണറായിയെ പുകഴ്ത്തിയപ്പോള്‍ വാസവന് പുതിയ വകുപ്പ് കിട്ടി. ഇത് മനസ്സില്‍ വെച്ചാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും വി മുരളീധരന്‍ പറഞ്ഞു.

V Muraleedharan against Saji Cheriyan

More Stories from this section

family-dental
witywide