
തിരുവനന്തപുരം: മോഡല്‍ ചോദ്യപേപ്പറിന് പത്തുരൂപ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചോദ്യപേപ്പറിനുള്ള ഫീസ് പിരിവ് നേരത്തെ തന്നെ ഉണ്ടെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുണ്ട്. അബ്ദുറബ്ബ് ആയിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. വിവാദത്തില്‍ അബ്ദുറബ്ബ് സര്‍ക്കാരിനെ കളിയാക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
അബ്ദുറബ്ബിന് മറവി രോഗം ബാധിച്ചോ എന്ന് സംശയമുണ്ട്. താന്‍ തന്നെ ഒപ്പിട്ട ഉത്തരവ് മറന്നുകൊണ്ടാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. അബ്ദുറബ്ബിന്റെ കാലത്തേത് പോലെ ടെസ്റ്റ് ബുക്ക് ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. കെഎസ്യു പ്രവര്‍ത്തകര്‍ സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ്. കുട്ടികള്‍ പരീക്ഷ എഴുതട്ടെ, അവരെ ശല്യം ചെയ്യരുത്’, മന്ത്രി വിമര്‍ശിച്ചു.














