
ന്യൂഡല്‍ഹി: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. താരത്തിന്റെ അറസ്റ്റിനെ അപലപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടത് നടന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നു വരുണ്‍ ധവാന്‍ അപലപിച്ചു. കുറ്റം ഒരാളുടെ മേല്‍ ചുമത്തരുതെന്നും വരുണ്‍ വ്യക്തമാക്കി.
അതിനിടെ, നടന്‍ ചിരഞ്ജീവി തന്റെ ചിത്രമായ വിശ്വംഭരയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് പൊലീസ് സ്റ്റേഷനിലെത്തി അല്ലുഅര്‍ജുനെ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല, കേസിനെ നേരിടാന്‍ നടന് ആവശ്യമായ നിയമപരമായ സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.