
ദില്ലി: ബി ജെ പി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുൺ ഗാന്ധിയെ പാർട്ടിയിലേക്കെത്തിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ അധീർ രഞ്ജൻ ചൗധരിയെ ഇറക്കുയുള്ള നീക്കമാണ് ഇപ്പോൾ കോൺഗ്രസ് നടത്തുന്നത്. വരുണിനായി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്നാണ് അധിർ രഞ്ജൻ ചൗധരി ഇന്ന് പറഞ്ഞത്. വരുണിന് എപ്പോൾ വേണമെങ്കിലും കോൺഗ്രസിലേക്ക് വരാമെന്നും അദ്ദേഹം വിവരിച്ചു. നല്ല പ്രതിച്ഛായയുള്ളയാളാണ് വരുണെന്നും ഗാന്ധിയനായതിനാലാണ് വരുണിനെ ബി ജെ പി ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി അഭിപ്രായപ്പെട്ടു.
Varun Gandhi most welcome to join us, Congress offer after BJP drops him from Pilibhit