
കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ സഭയുടെ തീരുമാനങ്ങൾ പാലിക്കാത്ത വൈദികർക്കെതിരെ നടപടിയാകാമെന്ന് വത്തിക്കാൻ. പുറത്താക്കുന്നതടക്കമുളള നടപടികളുമായി ആവശ്യമെങ്കിൽ മുന്നോട്ടുപോകാമെന്ന് അറിയിപ്പ്. അപ്പസ്തോലിക് ന്യൂൺയോയാണ് വത്തിക്കാൻ നിലപാട് അറിയിച്ചിരിക്കുന്നത്. സിറോ മലബാർ സഭാ അധ്യക്ഷന് കത്ത് നൽകി കുർബാർ തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നൽകിയ ഹർജി തളളിക്കൊണ്ടാണ് വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്.