
lതിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാർഡ് എഴുത്തുകാരനായ അശോകന്‍ ചരുവിലിന്. ‘കാട്ടൂര്‍കടവ്’ എന്ന നോവലിനാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
എഴുത്തുകാരൻ ബെന്യാമിന്‍, പ്രഫ.കെ.എസ് രവി കുമാര്‍,എഴുത്തുകാരി ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. കേരളത്തിന്റെ രാഷ്ട്രീയ മനസിന്റെ ആഖ്യാനമാണ് ‘കാട്ടൂര്‍കടവ്’ എന്ന നോവലെന്ന് ജഡ്ജിങ് കമ്മിറ്റി പറഞ്ഞ. മുന്നൂറോളം ഗ്രന്ഥങ്ങളില്‍നിന്ന് ആറ് പുസ്തകങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്.
കഴിഞ്ഞ വര്‍ഷം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്‌കാരം ലഭിച്ചത്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കായിരുന്നു പുരസ്‌കാരം.
Vayalar Award for Asokan Cheruvil











