മുഖ്യമന്ത്രി ഒളിച്ചോടുന്നു; നടത്തുന്നത് ആർത്തി പ്രഭാഷണ പരമ്പരയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യമന്ത്രി പിണറായി വിജയൻ ആര്‍ത്തിയെ കുറിച്ചുള്ള പ്രഭാഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടുകയാണെന്നും സഭയില്‍ വരാത്തത് മനഃപൂര്‍വമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണമാണുള്ളതെന്നും വളരെ പ്രധാനപ്പെട്ട അന്വേഷണം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ അവകാശങ്ങള്‍ റോഡില്‍ അടിച്ചമര്‍ത്തപ്പെടുകയും നിയമസഭയില്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചതെന്നും സതീശൻ പറഞ്ഞു.

“ആരോപണങ്ങളില്‍ മറുപടി പറയാതെ രണ്ടുകയ്യും പൊക്കിപ്പിടിച്ച് കൈകള്‍ പരിശുദ്ധമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആര്‍ത്തി പാടില്ല, ആര്‍ത്തിയാണ് മനഃസമാധാനം നഷ്ടപ്പെടുത്തുന്നത്, മനഃസമാധാനം ഇല്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ല… തുടങ്ങി ആര്‍ത്തി പ്രഭാഷണത്തിന്റെ പരമ്പരയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി നടത്തുന്നത്,” പ്രതിപക്ഷനേതാവ് പറഞ്ഞു.

More Stories from this section

family-dental
witywide