മുഖ്യമന്ത്രി ‘പൂരംകലക്കി’ എന്നറിയപ്പെടുമെന്ന് വി.ഡി സതീശന്‍, ഭീകര ജീവിയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും.

മുഖ്യമന്ത്രി ഇനി പൂരംകലക്കി വിജയന്‍ എന്ന് അറിയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചു. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വിചാരണ ചെയ്യുകയാണെന്നും സ്വര്‍ണ്ണ കടത്തുകാരും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘവുമാണ് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍ ഉള്ളതെന്നും കുറ്റപ്പെടുത്തിയ സതീശന്‍ ഇവര്‍ ഇനിയും തുടര്‍ന്നാല്‍ സെക്രട്ടറിയേറ്റിന് ടയര്‍ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നും വിമര്‍ശിച്ചു.

അതേസമയം, പിണറായി വിജയന്‍ ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

More Stories from this section

family-dental
witywide