വീണാ ജോര്‍ജ് അമേരിക്കയിൽ, വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക മീറ്റിംഗിൽ പാനലിസ്റ്റായി പങ്കെടുക്കും

വാഷിംഗ്ടൺ: കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അമേരിക്കയിൽ. വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക മീറ്റിംഗുകളില്‍ പാനലിസ്റ്റായി പങ്കെടുക്കാനാണ് കേരള ആരോഗ്യമന്ത്രി എത്തിയത്.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുഞ്ഞുങ്ങളുടെ പോഷകാഹാരവും ആരോഗ്യവും എന്നീ വിഷയങ്ങളിലെ ഔപചാരിക ചര്‍ച്ചകളില്‍ പാനലിസ്റ്റ് ആയിട്ടാണ് വേള്‍ഡ് ബാങ്കിന്റെ ക്ഷണം. ഇന്നുമുതലുള്ള ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. ‘ഏജിങ്’ സംബന്ധിച്ച മന്ത്രിതല അനൗപചാരിക ചര്‍ച്ചയിലും മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുന്നുണ്ട്.

More Stories from this section

family-dental
witywide