
ചെന്നൈ: വീരപ്പന്റെ മകൾ വിദ്യാറാണി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബി ജെ പി വിട്ട് നടനും സംവിധായകനുമായ സീമാൻ നേതൃത്വം നൽകുന്ന നാം തമിഴർകക്ഷിയിൽ ചേർന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. കൃഷ്ണഗിരിയിൽ നിന്നാകും വിദ്യാറാണി മത്സരിക്കുക. നാലുവർഷം മുമ്പ് ബി ജെ പിയിൽ ചേർന്ന വിദ്യാറാണി പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യത്തിന് ഒടുവിലാണ് പടിയിറങ്ങിയത്.
ഒരു മുന്നണിയുമായും കൂട്ടുകുടാതെ ഒറ്റയ്ക്കാണ് തീവ്രതമിഴ് പാർട്ടിയായ നാം തമിഴർ കക്ഷി ഇത്തവണയും മത്സരിക്കുന്നത്. പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലത്തിലും സീമാൻ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. ഇതിൽ 20 പേർ സ്ത്രീകളാണ്. പാർട്ടി നേരത്തെ ഉപയോഗിച്ചിരുന്ന കരിമ്പ് കർഷകന്റെ ചിഹ്നത്തിനു പകരം മൈക്ക് ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. ഇതിനെതിരെ സീമാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
Veerappan’s daughter to contest Lok Sabha polls from Tamil Nadu’s Krishnagiri