
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുരേഷ് ഗോപി ഒരു രാഷ്ട്രീയക്കാരനല്ല. സിനിമാക്കാരനാണ്. രാഷ്ട്രീയ അടവുനയവും മെയ്‌വഴക്കവും അദ്ദേഹത്തിന് ഇല്ലാത്തതിന്റെ എല്ലാ പ്രശ്‌നവും തൃശ്ശൂരിൽ സംഭവിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാറിനോട് മത്സരിക്കേണ്ടെന്ന് പറഞ്ഞതാണ്. ഈഴവ വോട്ടുകൾ പോലും തുഷാറിന് ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
എന്‍.ഡി.എയ്ക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കും. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി പരസ്പരം മത്സരിച്ചതിനാൽ ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. രാജീവിന് ബെംഗളൂരുവിൽ മത്സരിക്കാനായിരുന്നു താത്പര്യം. കേന്ദ്രം തിരുവനന്തപുരമാണ് നൽകിയത്. കൂടിക്കാഴ്ച വിവാദം ഇ.പി ജയരാജന് ഒഴിവാക്കാമായിരുന്നു. അദ്ദേഹം സീനിയറായ ഒരു നേതാവാണ്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണുന്നതിൽ തെറ്റില്ല. അദ്ദേഹം ഇക്കാര്യം പാർട്ടിയിൽ പറഞ്ഞിരുന്നെങ്കിൽ തെറ്റില്ലെന്നും നടേശൻ പറഞ്ഞു.
vellappally nadesan on Suresh gopi election result