
കല്‍പ്പറ്റ: വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമിന് ആറ് വര്‍ഷവും എഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവര്‍ഷവുമാണ് തടവ്. കൊച്ചി എന്‍ഐഎകോടതിയുടെതാണ് വിധി.നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവരെയാണ് എന്‍ഐഎ സ്‌പെഷല്‍ ജഡ്ജ് കെ കമനീസാണ് ശിക്ഷിച്ചത്.
കല്‍പ്പറ്റ: വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ എൻ ഐ എ കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചു. ഒന്നാം പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. നാലാംപ്രതി കന്യാകുമാരിക്കും എട്ടാം പ്രതി ബാബു ഇബ്രാഹിമിന് ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
വെള്ളമുണ്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എബി പ്രമോദിനെ വീട് കയറി സായുധ സംഘം ഭീഷണിപ്പെടുത്തുകയും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത കേസിലാണ് ശിക്ഷാവിധി. കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എൻ ഐ എ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. എൻ ഐ എ സ്പെഷല്‍ ജഡ്ജ് കെ കമനീസാണ് ശിക്ഷ വിധിച്ചത്.
vellaramunda maoist case nia court verdict details