
വയനാട്: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലമാണ് വയനാട്ടിലേത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് മുന്‍ തിരഞ്ഞെടുപ്പ് മുതലേ വയനാട് രാജ്യം ഉറ്റുനോക്കുന്ന മണ്ഡലം കൂടിയാണ്. ഇക്കുറി രാഹുലിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥികളാകുന്നത് സിപിഐ നേതാവ് ആനി രാജയും ബിജെപി നേതാവ് കെ സുരേന്ദ്രനുമാണ്.
വയനാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ആനിരാജ വിജയം ഉറപ്പെന്നാണ് പ്രതികരിച്ചത്. ജനങ്ങള്‍ ആവേശത്തിലാണെന്നും ജനങ്ങളുടെ ആവേശമാണ് തന്റെയും ആവേശമെന്നും ആനി രാജ പറഞ്ഞു. നിലമ്പൂരിലെ ബൂത്ത് സന്ദര്‍ശനത്തിനു ശേഷം നിലമ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളില്‍ വിശ്വാസമില്ലാത്തവരാണ് കിറ്റുകള്‍ നല്‍കി വോട്ട് സ്വാധീക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളിലാണ് ഇടതുപക്ഷത്തിന്റെ വിജയമെന്നും അവര്‍ പ്രതികരിച്ചു.