‘എന്നോട് ആക്രോശിക്കരുത്’; അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ താക്കീത്; സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രധാന വിധിക്ക് ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അപൂർണ്ണമായ ഡാറ്റ നൽകിയ ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കവ നാടകീയമായ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് സുപ്രീം കോടതി.

അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും തമ്മിലായിരുന്നു തർക്കങ്ങൾ നടന്നത്. ഇലക്ടറൽ ബോണ്ട് കേസ് ന്യായമായ പ്രശ്നമല്ലെന്ന് പറഞ്ഞ മാത്യൂസ് നെടുമ്പാറ കേസ് നയപരമായ കാര്യമായിരുന്നുവെന്നു വാദിച്ചതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇടപെടുകയായിരുന്നു. താൻ പറയുന്നത് ശ്രദ്ധിക്കാൻ പറഞ്ഞതോടെ അഡ്വ. നെടുമ്പാറ താൻ ഇന്ത്യൻ പൗരനാണെന്ന് ചീഫ് ജസ്റ്റിസിനു നേരെ ശബ്ദമുയർത്തി. തനിക്ക് നേരെ ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകന് മുന്നറിയിപ്പ് നൽകി. “ഇല്ല, ഇല്ല, ഞാൻ വളരെ മൃദുവായാണ് സംസാരിക്കുന്നത്” എന്ന് നെടുമ്പാറ പ്രതികരിച്ചു.

ഇത് ഹൈഡ് പാർക്ക് കോർണർ മീറ്റിംഗല്ല, നിങ്ങൾ കോടതിയിലാണെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. നിങ്ങൾക്ക് ഒരു അപേക്ഷ മാറ്റണം, ഒചീഫ് ജസ്റ്റിസ് എന്ന നിലയിൽ എന്റെ തീരുമാനം ഞാൻ വ്യക്തമാക്കി കഴിഞ്ഞു. ഒരു ഹർജി ഫയൽ ചെയ്യാൻ ആ​ഗ്രഹിക്കുന്നെങ്കിൽ അത് നൽകണം. അതാണ് ഈ കോടതിയിലെ നിയമമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും മാത്യൂസ് നെടുമ്പാറ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജസ്റ്റിസ് ബി ആർ ഗവായ് ഇടപെട്ടു, “നീതിനിർവഹണ പ്രക്രിയയിൽ നിങ്ങൾ തടസ്സം നിൽക്കുന്നു!” എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ അഭിഭാഷകൻ വാദത്തിൽ നിന്നും പിന്മാറിയില്ല. “നിങ്ങൾ നിർദ്ദിഷ്ഠ നടപടിക്രമം പാലിക്കുന്നത് വരെ ഞങ്ങൾ നിങ്ങളെ കേൾക്കില്ല,” ബെഞ്ച് വ്യക്തമാക്കി. ഇടപെടാൻ ശ്രമിച്ച മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെയും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആദിഷ് അഗർവാലയുടെയും വാദം കേൾക്കാനും കോടതി വിസമ്മതിച്ചു.

Also Read

More Stories from this section

family-dental
witywide