മൂന്ന് പതിറ്റാണ്ടോളം നേഴ്‌സായി ജോലി ചെയ്തിരുന്ന വിമല കളപ്പുരയിൽ ചിക്കാഗോയില്‍ അന്തരിച്ചു

ചിക്കാഗോ: വിമല കളപ്പുരയിൽ (62) ചിക്കാഗോയില്‍ അന്തരിച്ചു. റാന്നി പഴവൂര്‍ കുടുംബാംഗമായ വിമല 30 വർഷത്തിലേറെ നേഴ്‌സായി ജോലി ചെയ്തിരുന്നു. മക്കള്‍: ഡോ. മാത്യു, ഡോ. പ്രിയ, ഡോ. ഗിംബൽ. മരുമക്കള്‍: ഡോ. ദീപ, ഡോ. ഹാരിസൺ. കൊച്ചുമക്കൾ വിൻസ്റ്റൺ, സിസിലിയ. റാന്നി പഴവൂര്‍ പരേതരായ ജോസഫും ചിന്നമ്മയുമാണ് മാതാപിതാക്കള്‍. സംസ്കാരച്ചടങ്ങുകള്‍ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെയും അചഞ്ചലമായ വിശ്വാസത്തോടെയും നേരിട്ട വിമല എല്ലാവർക്കും വലിയ പ്രചോദനമായിരുന്നു. 1983 ൽ പിജിഐ ചണ്ഡീഗഢിൽ നഴ്‌സിംഗ് ബിരുദം പൂർത്തിയാക്കിയ വിമല 30 വർഷത്തിലേറെയായി ഐ സി യു നഴ്‌സായി ജോലി ചെയ്തിരുന്നു.

Vimala Kalapurayil Died in Chicago