വിന്‍സെന്റ് ലൂക്കോസ് വേളാശ്ശേരി നിര്യാതനായി, സംസ്കാരം വെള്ളിയാഴ്ച

കോറല്‍ സ്പ്രിംഗ്സ് (സൗത്ത് ഫ്‌ളോറിഡ): നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് വിന്‍സെന്റ് വേളാശ്ശേരില്‍, (67 ) അന്തരിച്ചു.കൂത്താട്ടുകുളം പുതുവേലി, വേളാശ്ശേരി കുടുംബമായ പരേതനായ വി.വി. ലൂക്കോസിന്റെയും ആലിക്കുട്ടിയുടെയും മകന്‍ ആണ് വിൻസെൻറ് . കോറൽ സ്പ്രിങ്സ് ആരോഗ്യമാതാ പള്ളി അംഗമായ വിൻസെൻറ് , ഇന്ത്യൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. സംസ്കാരവും പൊതുദർശനവും വെള്ളിയാഴ്ച നടക്കും.

ഭാര്യ: ബെറ്റ്സി മകള്‍ ക്രിസ്റ്റല്‍. സഹോദരങ്ങള്‍: വി.എല്‍. സിറിയക്ക്, മേരി കോര, സോഫി ജോസ്, പരേതയായ റോസമ്മ കെ.

More Stories from this section

family-dental
witywide