
പാരിസ്: പാരീസ് ഒളിംപിക്സില്‍ പുതു ചരിത്രം കുറിച്ച് ഇന്ത്യക്ക് അഭിമാനമായി ഫൈനലിലേക്ക് കുതിച്ച പ്രിയ താരം വിനേഷ് ഫോഗട്ടിന് ഭാര പരിശോധനയിൽ തിരിച്ചടി. 50 കിലോഗ്രാം വിഭാഗത്തിലെ മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അമിത ഭാരമുള്ളതായി കണ്ടെത്തി. കേവലം 100 ഗ്രാം കൂടിയതാണ് ഫോഗട്ടിനു തിരിച്ചടി ആയത്.
ഇതോടെ ഫോഗട്ടിനെ അയോഗ്യയായി പ്രഖ്യാപിക്കും. അതുകൊണ്ട് ഫൈനൽ മത്സരത്തിന് ഇറങ്ങാൻ ആകില്ല. ഇതിനൊപ്പം തന്നെ ഫൈനലിൽ എത്തിയതോടെ ഉറപ്പിച്ച വെള്ളി മെഡലും തരത്തിന് നഷ്ടമാകും.