അഭ്യൂഹങ്ങള്‍ക്ക് വിട: ഹരിയാനയില്‍ സീറ്റ് ഉറപ്പിച്ച് വിനേഷ് ഫോഗട്ട്; അതും കോണ്‍ഗ്രസില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചു. കോണ്‍ഗ്രസ് സീറ്റില്‍ ഹരിയാനയിലെ ജുലാനയില്‍ നിന്നാണ് വിനേഷ് തെരഞ്ഞെടുപ്പിനെ നേരിടുക. ഒളിമ്പിക് അയോഗ്യത ഹൃദയം തകര്‍ത്ത വിനേഷിന്റെ ജീവിതത്തില്‍ ഒരു പുതിയ തുടക്കം കുറിച്ചാണ് കോണ്‍ഗ്രസിലേക്ക് ചുവടുവയ്ക്കുന്നത്.

തെരഞ്ഞെടുപ്പിനായി 31 പേരുകളുടെ പട്ടിക പുറത്തിറക്കി. ഇതില്‍ വിനേഷിനെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ ഗാര്‍ഹി സാംപ്ല-കിലോയിയില്‍ നിന്നും, സംസ്ഥാന യൂണിറ്റ് മേധാവി ഉദയ് ഭാന്‍ ഹോഡലില്‍ നിന്നും മുഖ്യമന്ത്രി നയാബ് സിംഗ് സൈനിക്കെതിരെ കോണ്‍ഗ്രസിന്റെ മേവാ സിംഗ് ലഡ്വയില്‍ നിന്നും മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. കൂടാതെ, സുരേന്ദര്‍ പന്‍വാര്‍ സോനിപത്തിലും ഭരത് ഭൂഷണ്‍ ബത്ര റോഹ്തക്കിലും കുല്‍ദീപ് വാട്സ് ബാദ്ലിയിലും ചിരഞ്ജീവ് റാവു രെവാരിയിലും നീരജ് ശര്‍മ ഫരീദാബാദ് എന്‍ഐടിയിലും മത്സരിക്കും.

‘രാജ്യത്തെ ജനങ്ങളോടും മാധ്യമങ്ങളോടും ഞാന്‍ നന്ദി പറയുന്നു, എന്റെ ഗുസ്തി യാത്രയിലുടനീളം നിങ്ങള്‍ എന്നെ പിന്തുണച്ചു, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ കൂടെയുള്ളത് ആരാണെന്ന് ബുദ്ധിമുട്ടുള്ള സമയങ്ങള്‍ നിങ്ങളോട് പറയും. ഞങ്ങളെ റോഡില്‍ വലിച്ചിഴച്ചപ്പോള്‍, ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും ഞങ്ങളോടൊപ്പം നില്‍ക്കുകയും ഞങ്ങളുടെ വേദനയും കണ്ണീരും മനസ്സിലാക്കുകയും ചെയ്തു,” എന്നാണ് കോണ്‍ഗ്രസ് പ്രവേശനത്തെത്തുടര്‍ന്ന് ഇന്നലെ വിനേഷ് പ്രതികരിച്ചത്.

More Stories from this section

family-dental
witywide