ബ്രിട്ടിഷ് തെരുവുകൾ കത്തുന്നു; കലാപം അഴിച്ചുവിട്ട് തീവ്ര വലതുപക്ഷം, 100 പേർ അറസ്റ്റിൽ, കുടിയേറ്റക്കാർക്ക് എതിരെ വൻ പ്രതിഷേധം

യുകെയിൽ പലയിടങ്ങളിലും അക്രമമഴിച്ചുവിട്ട് തീവ്രവലതുപക്ഷ സംഘങ്ങൾ. സൗത്ത്പോർട്ടിൽ നൃത്തക്ളാസിൽ പോയ മൂന്ന് പെൺകുട്ടികളുടെ ദാരുണമായ കൊലപാതകത്തിന് പിന്നാലെ ലിവർപൂൾ, മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ഹൾ, ബെൽഫാസ്റ്റ്, ലീഡ്‌സ് എന്നിവിടങ്ങളിൽ തീവ്രവലതുപക്ഷക്കാർ നടത്തിയ പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടലും നടന്നു. 100 പേർ അറസ്റ്റിലായി. പൊലീസിനു നേരെ കുപ്പികളും തീപ്പന്തങ്ങളും മുട്ടകളും ഏറിഞ്ഞ ജനക്കൂട്ടം തെരുവുകളിലെ വാഹനങ്ങൾക്കും തീ വച്ചു. കുടിയേറ്റക്കാർക്ക് എതിരെയാണ് പ്രതിഷേധം കനക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തെ തിരികെ വേണം എന്ന മുദ്രാവാക്യം ഉരുവിട്ടുകൊണ്ടാണ് പ്രതിഷേധം ആഞ്ഞടിക്കുന്നത്.

തെരുവുകൾ കയ്യടക്കുന്ന പ്രതിഷേധക്കാർ പലയിടങ്ങളിലും വംശീയ മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ട്. ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ, നാസി സല്യൂട്ട് നൽകിയതിന് ഉൾപ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

3 കുട്ടികളുടെ കൊലപാതകത്തിന് പിന്നിൽ മുസ്ലിം കുടിയേറ്റക്കാരൻ ആണെന്ന തരത്തിൽ സമൂഹ് മാധ്യമങ്ങളിൽ നിറയെ വ്യാജപ്രചാരണങ്ങളും നടന്നിരുന്നു, വെയിൽസിൽ ജനിച്ചുവളർന്ന അക്സെൽ റുഡാക്‌ബാന എന്ന പതിനേഴുകാരനെ പ്രതിയാക്കി അറസ്റ്റ് ചെയ്‌തെങ്കിലും കുടിയേറ്റവിരുദ്ധരായ തീവ്രവലതുപക്ഷ സംഘങ്ങൾ യുകെ തെരുവുകളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. യുകെയിൽ മുസ്ലിം പള്ളികൾക്ക് സുരക്ഷാ വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്.

ലേബർ പാർട്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷം നേരിടേണ്ടി വരുന്ന ആദ്യ പ്രതിസന്ധി കൂടിയാണിത്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവലതുപക്ഷമാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി കെയിർ സ്റ്റാമർ, ശക്തമായ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 

violence flares In UK after Southport stabbings and disinformation about it

More Stories from this section

family-dental
witywide