നീലഗിരി വഴി വയനാട്ടിലേക്ക് കൂട്ട ആനനടത്തം ; വൈറലായി ആന വിഡിയോ

വേനലാകുന്നതോടെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കേരളത്തിലെ കാടുകളിലേക്ക് ആനകള്‍ വ്യാപകമായി കുടിയേറാറുണ്ട്. തണുപ്പും വെള്ളവും ഭക്ഷണവും തേടി ഏറെ ദൂരം താണ്ടിയാണ് ആനകള്‍ എത്തുന്നത്. അത്തരത്തിലൊരു ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹൂ എക്സില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ നീലഗിരിയിലെ ഒരു തേയില തോട്ടത്തിലൂടെ ആനകള്‍ വരിവരിയായി പോകുന്ന മനോഹര ദൃശ്യമാണ് വിഡിയോയില്‍ കാണുന്നത്. ‘നീലഗിരിയിലെവിടെയോ കുട്ടിയാനകള്‍ക്കൊപ്പം ആനക്കൂട്ടം കേരളത്തിലേക്ക് നടന്നു വരുന്ന അതിമനോഹരമായ ദൃശ്യം’ എന്ന കുറിപ്പോടെയാണ് സുപ്രിയ സാഹൂ വിഡിയോ പങ്കുവെച്ചത്.

Viral video of elephant migration from Nilgiris

More Stories from this section

family-dental
witywide