യുഎസിലെ T20 ലോകകപ്പ് ക്രിക്കറ്റ്: സുരക്ഷാ വലയത്തിൽ കോലി – വിഡിയോ

അമേരിക്കയിൽ നടക്കുന്ന T20ലോകകപ്പ് ക്രിക്കറ്റിന് എത്തുന്ന താരങ്ങൾക്കുള്ള കടുത്ത സുരക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ISIS k ലോകകപ്പ് ക്രിക്കറ്റിനെതിരെ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ അണുവിട തെറ്റാത്ത സെക്യൂരിറ്റിയാണ് എല്ലാ താരങ്ങൾക്കും. ഇന്ത്യ – പാക് കളിക്കും കടുത്ത ഭീഷണികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വളരെ ഗൌരവത്തോടെയാണ് യുഎസ് പൊലീസ് കാണുന്നത്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോലി കഴിഞ്ഞ ദിവസം ഇന്ത്യ – ബംഗ്ളദേശ് സന്നാഹ മൽസരം നടക്കുന്ന നാസോ കൌണ്ടി സ്റ്റേഡിയത്തിലേക്ക് പോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. സെക്യൂരിറ്റിക്കാരെ കൊണ്ട് കോലിയെ കാണാൻ പോലും വയ്യാത്ത നിലയിലാണ്.

Virat Kohlis security in USA T20 World Cup Cricket venue goes viral

More Stories from this section

family-dental
witywide