കമല ഹാരിസിനെ കൊല്ലുമെന്നും കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്നും ഭീഷണിപ്പെടുത്തി; വിർജീനിയ സ്വദേശി അറസ്റ്റിൽ

വിർജീനിയ: ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തു. വിർജീനിയ സ്വദേശിയായ ഫ്രാങ്ക് ലൂസിയോ കാരില്ലോ ആണ് അറസ്റ്റിലായത്. ഇയാളെ ഫെഡറൽ കോടതി മുമ്പാകെ ഹാജരാക്കി.

കമല ഹാരിസ്, പ്രസിഡൻ്റ് ജോ ബൈഡൻ, എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ, നിരവധി അരിസോണ ഉദ്യോഗസ്ഥർ, കൂടാതെ വലതുപക്ഷ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഗെറ്ററിലെ നിരവിധി പേർ എന്നിവർക്ക് ഇയാൾ വധഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി.

കമഹ ഹാരിസ് ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ലക്ഷ്യം വച്ചുകൊണ്ടുള്ള കാരില്ലോയിൽ നിന്ന് 4,359 പോസ്റ്റുകൾ FBI കണ്ടെത്തി. പോസ്റ്റുകളിൽ, കമല ഹാരിസിൻ്റെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ, വൈസ് പ്രസിഡൻ്റിനെ കൊല്ലാൻ ആഗ്രഹിക്കുന്ന വിവിധ മാർഗങ്ങൾ വിവരിക്കുകയും ചെയ്യുന്നുണ്ട്.

“ഞാൻ നിങ്ങളുടെ കണ്ണുകൾ എടുത്തുകളയും” എന്നും വളരെ പതിയെ, വേദനിപ്പിച്ചായിരിക്കും കമല ഹാരിസിനെ കൊലപ്പെടുത്തുക എന്നാണ് ഇയാൾ പറയുന്നത്. മോശം വാക്കുകളാണ് ഇയാൾ വൈസ് പ്രസിഡന്റിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

2023-ൽ വാങ്ങിയ പിസ്റ്റളും ഈ വർഷം വാങ്ങിയ റൈഫിളും ഉൾപ്പെടെ രണ്ട് തോക്കുകൾ ഫെഡറൽ ഏജൻ്റുമാർ കാരില്ലോയുടെ വീട്ടിൽ നിന്ന് വീണ്ടെടുത്തു.

More Stories from this section

family-dental
witywide