
മോസ്‌കോ: മന്ത്രിസഭ അഴിച്ചു പണിഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. നിലവിലെ പ്രതിരോധ മന്ത്രിയെ മാറ്റി പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചു. സാമ്പത്തിക വിദഗ്ധനും ഉപപ്രധാനമന്ത്രിയുമായ ആൻഡ്രി ബെലോസോവിനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചത്. പ്രതിരോധ മന്ത്രിയായിരുന്ന സെർജി ഷോയിഗുവിനെ സുരക്ഷാ കൗൺസിലിൻ്റെ സെക്രട്ടറിയാക്കാനും തീരുമാനിച്ചു.
2022 ഫെബ്രുവരിയിൽ യുക്രൈനെതിരെ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തുന്നത്. അതേസമയം, വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും സ്ഥാനത്ത് തുടരും. സാമ്പത്തിക രംഗത്തെ പേരുകേട്ട വിദഗ്ധനായ ബെലോസോവിൻ്റെ നിയമനം ആശ്ചര്യമുണർത്തുന്നതാണെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിരോധ ചെലവുകൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള പുടിൻ്റെ നീക്കമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും പറയുന്നു.
Vladmir putin replace defense minister