‘വോട്ട് ജിഹാദോ, രാമ രാജ്യമോ’, വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് മോദി

ഖാര്‍ഗോണ്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വോട്ട് ജിഹാദ് പ്രവര്‍ത്തിക്കുമോ അല്ലെങ്കില്‍ രാമരാജ്യം വേണമോ എന്ന് വോട്ടര്‍മാര്‍ തീരുമാനിക്കേണ്ട സമയമാണിതെന്ന് മധ്യപ്രദേശിലെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി.

”പാകിസ്ഥാനിലെ തീവ്രവാദികള്‍ ഇന്ത്യയ്ക്കെതിരെ ജിഹാദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവിടെ, കോണ്‍ഗ്രസിലുള്ളവരും മോദിക്കെതിരെ വോട്ട് ജിഹാദ് പ്രഖ്യാപിച്ചു, അതായത് ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരോട് മോദിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് ഏത് തലത്തിലേക്ക് കൂപ്പുകുത്തിയെന്ന് സങ്കല്‍പ്പിക്കുക. വോട്ട് ജിഹാദിനെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?” എന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ചോദിച്ചു. മാത്രമല്ല, ഇന്ത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണെന്നും വോട്ട് ജിഹാദ് വേണോ അതോ രാമരാജ്യമാണോ വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമാജ്വാദി പാര്‍ട്ടി നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ അനന്തരവളുമായ മരിയ ആലം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുസ്ലിംകളോട് ‘വോട്ട് ജിഹാദ്’ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ പരാമര്‍ശം എത്തിയത്. ഏപ്രില്‍ 30 ന് ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് മണ്ഡലത്തില്‍ ഇന്ത്യ ബ്ലോക്ക് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടുന്നതിനിടെയാണ് ആലം വോട്ട് ജിഹാദ് പരാമര്‍ശം നടത്തിയത്. ഈ പ്രസംഗത്തിന്റെ പേരില്‍ ആലത്തിനെതിരെയും സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും കേസെടുത്തിരുന്നു.

ഒബിസിക്ക് 27 ശതമാനം സംവരണമുണ്ടായിരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഴുവന്‍ മുസ്ലീങ്ങളെയും ഒബിസിയായി പ്രഖ്യാപിച്ചുവെന്നും ഒറ്റരാത്രികൊണ്ട്, കോണ്‍ഗ്രസ് ഒബിസിക്ക് ഉണ്ടായിരുന്നത് കൊള്ളയടിച്ചുവെന്നും ഇപ്പോള്‍, രാജ്യത്തുടനീളം അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി തുറന്നടിച്ചു.

Also Read

More Stories from this section

family-dental
witywide