റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേരളത്തിലും വോട്ടെടുപ്പ്! കാരണമിതാണ്

തിരുവനന്തപുരം: റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി കേരളത്തിലും വോട്ടെടുപ്പ് നടന്നു. റഷ്യന്‍ ഫെഡറേഷന്റെ തിരുവനന്തപുരത്തെ ഓണററി കോണ്‍സുലേറ്റായ റഷ്യന്‍ ഹൗസില്‍ പ്രത്യേകം ക്രമീകരിച്ച ബൂത്തില്‍ കേരളത്തിലുള്ള റഷ്യന്‍ പൗരന്മാരാണ് റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തിയത്.

ഇത് മൂന്നാം തവണയാണ് റഷ്യന്‍ ഫെഡറേഷന്‍ കോണ്‍സുലേറ്റ് റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി പോളിംഗ് നടത്തുന്നതെന്ന് റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് നായര്‍ പറഞ്ഞു. പോളിംഗ് പ്രക്രിയയില്‍ സഹകരിച്ചതിന് കേരളത്തിലെ റഷ്യന്‍ പൗരന്മാരോട് അദ്ദേഹം നന്ദിയും അറിയിച്ചു.

കേരളത്തില്‍ താമസിക്കുന്ന റഷ്യന്‍ പൗരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തരത്തില്‍ നടത്തുന്ന വോട്ടെടുപ്പെന്നും ഇതിനോട് ആളുകള്‍ സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, തങ്ങളുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാനുള്ള സഹകരണത്തിനും ഉത്സാഹത്തിനും കേരളത്തിലെ റഷ്യന്‍ പൗരന്മാരോട് ഞാന്‍ വളരെ നന്ദിയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. ഇന്നമുതല്‍ ഞായര്‍ വരെ മൂന്ന് ദിവസങ്ങളിലായാണ് വോട്ടെടുപ്പ്. യുക്രെയിനില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളിലടക്കം പോസ്റ്റല്‍ വോട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

അഞ്ചാം തവണയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് നിഗമനം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ 7ന് രണ്ടാം റൗണ്ട് നടത്തും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഫലസൂചനകള്‍ പുറത്തുവരും. മേയ് 7 നാണ് സത്യപ്രതിജ്ഞ.

Voting for Russian presidential election in Kerala too

More Stories from this section

family-dental
witywide