
കോട്ടയം: വോട്ടിംഗ് പുരോഗമിക്കുന്നതിനിടയെ വിവിധ ഇടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍ലായതിനെത്തുടര്‍ന്ന് ജനങ്ങളെ കാത്തുനിന്നു വലഞ്ഞു.
ആലപ്പുഴ, എറണാകുളം, കോട്ടയം, കാസര്‍കോഡ് ജില്ലകളിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിത്. കോട്ടയത്ത് പാമ്പാടിയിലും, കാണക്കാരിയും, അയ്മനത്തും പുതുതായി വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്. പാമ്പാടി 103-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന് തകരാറ് സംഭവിച്ചു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് അര മണിക്കൂറോളം വോട്ടിംഗ് തടസ്സപ്പെട്ടെങ്കിലും പുതിയ വോട്ടിംഗ് മെഷീന്‍ എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്. 109-ാം നമ്പര്‍ ബൂത്തിലെ മെഷിനും പോളിംങ് തുടങ്ങും മുമ്പേ തകരാര്‍ സംഭവിച്ചതുകാരണം ഒട്ടേറെ പേര്‍ കാത്തുനില്‍ക്കേണ്ട സ്ഥിതി ഉണ്ടായി. അയ്മനം 116-ആം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിച്ചു. കോട്ടയം കാണിക്കാരി 152-ാം നമ്പര്‍ ബൂത്തിലും സമാന അവസ്ഥ ഉണ്ടായി.
മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരി കുറിച്ചിയിലെ 171 നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായപ്പോള്‍ പുതിയത് എത്തിച്ച് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്.
ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കുന്ന രീതിയാണ് ഇത്തവണയുള്ളത്. അതുകൊണ്ടുതന്നെ തകരാര്‍ പരിഹരിക്കാനും അല്ലാത്തത് പുനസ്ഥാപിക്കാനും ഉദ്യോഗസ്ഥര്‍ അതിവേഗം പ്രവര്‍ത്തിക്കുന്നുണ്ട്.