ആലപ്പുഴയിലും കൊച്ചിയിലും കാസര്‍കോഡും വോട്ടിംഗ് യന്ത്രം തകരാറില്‍

ആലപ്പുഴ: കേരളത്തില്‍ മിക്ക ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആലപ്പുഴയിലെ ഒരു ബൂത്തിലും കൊച്ചിയിലെ ഒരു ബൂത്തിലും കാസര്‍കോഡിലെ ഒരു ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ ചേര്‍ത്തല നെടുമ്പ്രക്കാട് എസ്.എന്‍.ഡി.പി ഹാളിലെ 63-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ വോട്ടിംഗ് യന്ത്രമാണ് തകരാറിലായത് അരമണിക്കൂറായിട്ടും വോട്ടിംഗ് ആരംഭിച്ചിട്ടില്ല.

കൊച്ചി കുന്നത്ത് നാട് പുത്തന്‍കുരിശ് പുറ്റുമാനൂര്‍ ബുത്ത് നമ്പര്‍ 60 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടുണ്ട് ഇവിടെയും അരമണിക്കൂറായി വോട്ടിംഗ് നടക്കുന്നില്ല.

കാഞ്ഞങ്ങാട് നഗരസഭയിലെ 12 -ാം വാര്‍ഡ് 145-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് ആരംഭിച്ചില്ല. വോട്ടിങ് മെഷീന്റെ തകരാറാണ് വോട്ടെടുപ്പ് വൈകാന്‍ കാരണമെന്ന് പറയുന്നു.

More Stories from this section

family-dental
witywide