
തിരുവനന്തപുരം: നഗരത്തില്‍ ജലവിതരണം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിലെ പ്രവേശന നടപടികള്‍ നാളെ മാറ്റമില്ലാതെ തുടരും.
കഴിഞ്ഞ അഞ്ചാം തീയതിമുതല്‍, തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന വൈകിട്ട് നാലുമണിയോടെ പുനസ്ഥാപിക്കാനാകുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കിയ ഉറപ്പ്. എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തായാകാതെ വന്നതോടെ ജലവിതരണത്തില്‍ പ്രതിസന്ധി തുടരുകയാണ്.