വയനാട് ദുരന്തം : ഇന്ന് രാവിലെ 11 ന് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ ലൈനായി രാവിലെ 11 മണിക്കാണ് യോഗം നടക്കുക. വയനാട്ടില്‍ തുടരുന്ന നാലംഗ മന്ത്രി തല ഉപ സമിതിയുടെ യോഗമാണ് ചേര്‍ത്തിരിക്കുന്നത്. ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൃതദേഹങ്ങളുടെ സംസ്‌കാരം, കണ്ടെത്തല്‍, ഇരകളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിക്കുക. ജില്ല കളക്ടറും പങ്കെടുത്തേക്കും.

അതേമസമയം പുനരധിവാസത്തിനായുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരംഭിച്ചു കഴിഞ്ഞു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 380 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

More Stories from this section

family-dental
witywide