കുറുവ ദ്വീപ് അടച്ചു, കൃഷി തകർന്നു, കടബാധ്യത: ഹോട്ടലുടമ തൂങ്ങിമരിച്ച നിലയിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിനു സമീപം ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ് കച്ചവടം നിലച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്തത്.

വന്യമൃഗശല്യത്തിന്റെ പേരിൽ ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്ന് ഈ മേഖല ആഴ്ചകളായി കടുത്ത പ്രതിസന്ധിയിലാണ്. വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപും അടച്ചിരുന്നു. ഇതോടെയാണ് സെബാസ്റ്റ്യന്‍റെ ഹോട്ടൽ പൂട്ടുകയും വരുമാനം നിലക്കുകയും ചെയ്തത്.

സെബാസ്റ്റ്യൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വീടിനു പുറകിലെ മരക്കൊമ്പിലാണ് സെബാസ്റ്റ്യൻ തൂങ്ങിമരിച്ചത്. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.

More Stories from this section

family-dental
witywide